കരിപ്പൂര്‍ വിമാനപകടം അന്വേഷണത്തിന് പ്രത്യേക 30 അംഗ പോലീസ് സ്ക്വാഡ്
കോഴിക്കോട് :കരിപ്പൂര്‍ വിമാനപകടം അന്വേഷിക്കാന്‍ പോലീസിന്റെ പ്രത്യക സംഘം രൂപവൽകരിച്ചു. മലപ്പുറം അഡീഷണല്‍ എസ് പി. ജി സാബുവിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് അന്വേഷണം നടത്തുക.മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. പെരിന്തല്‍മണ്ണ എഎസ്പി ഹേമലത, ഇന്‍സ്‌പെക്ടര്‍മാരായ ഷിബു, കെ.എം ബിജു, സുനീഷ് പി.തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമിലുണ്ട്. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ 18 പേരാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 11 പേരുടെ നില ഗുരുതരമാണ്. 18 പേര്‍ ആശുപത്രി വിട്ടു.