കോട്ടയത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഉദ്യോഗസ്ഥന് കൊവിഡ്; 22 പേര്‍ നിരീക്ഷണത്തിൽ.
കോട്ടയം | വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥന് കൊവിഡ് രോഗബാധ. ഏറ്റുമാനൂര്‍ മാടപ്പാട് ശിശുവിഹാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ചങ്ങനാശേരി കൃഷിഭവനിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇതോടെ ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 22 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.