കരിപ്പൂർ വിമാനപകടത്തിലും, രാജമല പെട്ടിമുടി ദുരന്തത്തിലും മരണമടഞ്ഞവർക്ക് “വോട്ട് വണ്ടി” വാട്സാപ്പ് കൂട്ടായ്മ ആദരാഞ്ജലികൾ അർപ്പിച്ചു.
മൊഗ്രാൽ പുത്തൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനപകടത്തിൽ മരിച്ചവർക്കും മുന്നാർ രാജമല പെട്ടിമുടിയിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്കും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ രാഷ്ട്രീയ_സാംസ്കാരിക രംഗത്തെ “വോട്ട് വണ്ടി” ഓൺലൈൻ വാട്സാപ്പ് കൂട്ടായ്മ ആദാരാഞ്ജലികൾ അർപ്പിച്ചു. ഈ രണ്ടു ദുരന്തത്തിലും മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും കൂട്ടായ്മ അറിയിച്ചു. അഡ്മിൻ പാനൽ അംഗങ്ങളായ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ, സിറാജ് ചൗക്കി, സിനാൻ മയിൽപ്പാറ, സംസാരിച്ചു. മറ്റു മെമ്പർമാരും അനുശോചനവും ദു:ഖവും രേഖപ്പെടുത്തി.