KSDLIVENEWS

Real news for everyone

എയിംസ്—- കത്തുന്ന പ്രതിഷേധം…..!
( കെ കെ അബ്ദു, കാവുഗോളി )

SHARE THIS ON


……………………………
കാസർകോട്ടെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തുനിന്ന ഒരു പദ്ധതിയാണ് എയിംസ്… എന്നാൽ ആ പദ്ധതി ഇന്ന് കാസർഗോഡിന് നഷ്ടപ്പെട്ടിരിക്കുകയാണ്.. അതിന്റെ പ്രധാനകാരണം കാസർകോട്ടും മംഗലാപുരത്തും സ്വകാര്യ ആശുപത്രികൾ നടത്തുന്ന ഏതാനും വ്യവസായ ഗ്രൂപ്പുകളുടെ ചരടുവലിയാണ് .. മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രികളിലെ 75 ശതമാനം ഷെയറും കാസർഗോട്ടെ പണ ചാക്കുകളുടേതാണ്…. സർക്കാറിനെ തന്നെ വിലയ്ക്കുവാങ്ങാൻ കഴിവുള്ളവരാണവർ… ചങ്ങാത്ത മുതലാളിത്തത്തിന്റെ കുറു മുന്നണിയിൽ ജില്ലയിലെ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥ വൃ ന്ദങ്ങളും , മാധ്യമങ്ങളും കൈകോർത്ത് കൂറു പുലർത്തുന്നു…. കാസർകോട്ടെ ജനപ്രതിനിധികളും ഇത്തരം പണ ചാക്കു കളുടെ പോക്കറ്റുകളിലാണ് അമർന്നിരിക്കുനത്. ഇതുമൂലം ജില്ലയിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്പര്യങ്ങളെ യാണ് നിരന്തരമായി ഹനിച്ചു കൊണ്ടിരിക്കുന്നത്…
ആതുരസേവനരംഗത്തെ വ്യവസായ മാഫിയകൾക്ക് ഉത്സവപ്പറമ്പ് പണിയുന്നവരാണ് രാഷ്ട്രീയ നേതാക്കന്മാരും മന്ത്രിമാരും….
കാസർഗോഡ് ഒഴിച്ച് കേരളത്തിലെ മറ്റ് ജില്ലകളിൽ രണ്ടിലധികം മെഡിക്കൽ കോളേജുകളുള്ളപ്പോൾ
ഏറ്റവും കൂടുതൽ രോഗികളുള്ള കാസർഗോഡിനെ ഭരണകൂടം അവഗണിച്ചത് ഏതു ഉദ്ദേശം വച്ചു കൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അത്യാസന്ന നിലയിലുള്ള രോഗികളെ ചികിത്സിക്കാൻ ആധുനിക ഉപകരണങ്ങളോട് കൂടിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളോ ആഗോളതലത്തിൽ, അല്ലെങ്കിൽ ദേശീയതലത്തിൽ പ്രസിദ്ധിയാർജിച്ച ചികിത്സാ വിദഗ്ധരോ കാസർഗോഡിന് അന്യമാണ്…. ഇതെല്ലാം അറിഞ്ഞിരിക്കെ എയിംസ് കാസർഗോഡിന് നൽകുകയില്ല എന്നുപറയുന്നതിൽ എന്തർത്ഥമാണുള്ളത്., ബന്ധപ്പെട്ടവർ വിശദീകരണം നൽകണം….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!