വീണ്ടും വനംകൊള്ള; പാലക്കാട്ട് മുറിച്ചിട്ട 53 മരങ്ങള്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു

പാലക്കാട് പാലക്കയത്ത് വനഭൂമിയില്‍ വന്‍ മരംകൊള്ള. മുറിച്ചിട്ട 53 മരങ്ങള്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കോട്ടോപാടം സ്വദേശി മൂസയെ ഒന്നാംപ്രതിയാക്കി വനം വകുപ്പ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ തന്റെ ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്ന് പ്രതിയാക്കപ്പെട്ട മൂസ അവകാശപ്പെട്ടു. മുറിച്ചത് പാലക്കയം വില്ലേജിലെ സര്‍വേ നമ്ബര്‍ 2018/ 4 വനഭൂമിയിലെ മരങ്ങളാണെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വീട്ടി, വാഗ, ആഞ്ഞിലി, ചടച്ചി തുടങ്ങിയ മരങ്ങളാണ് മുറിച്ചത്.

