KSDLIVENEWS

Real news for everyone

ജിമെയില്‍ അടിമുടി പരിഷ്‌കരിക്കുന്നു; ഇനി പുതിയ ഇന്റര്‍ഫെയ്‌സ് മാത്രം

SHARE THIS ON

ന്യൂയോര്‍ക്ക്: ജിമെയില്‍ അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച്‌ രൂപകല്‍പ്പന ചെയ്ത പുതിയ സംവിധാനത്തിന്റെ ഭാഗമായിട്ടാകും ഇനി ജിമെയില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനല്‍ വ്യൂ മാറ്റിയാണ് പുതിയ പരിഷ്‌കാരം. പഴയ രൂപത്തിലേക്ക് തിരികെ പോകാന്‍ കഴിയാത്തവിധം പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ് ആണ് നിലവില്‍ വരിക. ഈ മാസം തന്നെ ഇത് ഡിഫോള്‍ട്ട് വ്യൂ ആയി നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ചാറ്റ് തെരഞ്ഞെടുത്തവര്‍ക്ക് തുടര്‍ന്ന് സന്ദേശങ്ങള്‍ ലഭിക്കും. എന്നാല്‍ ഇന്റഗ്രേറ്റഡ് വ്യൂവിലായിരിക്കും ഇത് ലഭ്യമാവുക. ഇതില്‍ ജിമെയിലിന് പുറമേ, ചാറ്റ്, സ്പേസസ്, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയും സജ്ജമാക്കും. വിന്‍ഡോയുടെ ഇടത് ഭാഗത്താണ് ഇത് ക്രമീകരിക്കുക. വിവിധ സേവനങ്ങള്‍ ഒറ്റ കുടക്കീഴിലില്‍ ലഭ്യമാവുന്നത് ഉപയോക്താവിന് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

ജിമെയില്‍ മാത്രം വേണ്ടവര്‍ക്കും മറ്റു സേവനങ്ങള്‍ക്കൊപ്പം ജിമെയില്‍ വേണ്ടവര്‍ക്കും, അവരവരുടെ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താനും കഴിയും. ആപ്പുകള്‍ ഉള്‍പ്പെടുത്തിയും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. വിവിധ ആപ്ലിക്കേഷനുകളിലേക്ക് സ്വിച്ച്‌ ചെയ്ത് പോകുന്നത് ഒഴിവാക്കാന്‍ ഈ ഇന്റഗ്രേറ്റഡ് രൂപകല്‍പ്പന വഴി സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!