ഉമ്മന്‍ചാണ്ടിയുടെ വിദേശ ചികിത്സ; ജര്‍മനിയിലെ ആശുപത്രിയില്‍ നാളെ ലേസര്‍ സര്‍ജറിക്ക് വിധേയനാക്കും

വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലെത്തിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ നാളെ ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും.
അദ്ദേഹത്തിനൊപ്പം ജര്‍മനിയിലുള്ള മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുന്നത്. ചികിത്സ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഈ മാസം ആറിനാണ് ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് തിരിച്ചത്. മകന്‍ ചാണ്ടി ഉമ്മനെ കൂടാതെ മകള്‍ മറിയ, ബെന്നി ബഹനാന്‍ എംപി, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ജര്‍മനിയിലെ ചാരിറ്റി ക്ലിനിക്. 312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യമുളള ഇവിടെ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കാര്യമറിയില്ല. ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നു. അന്ന് ഒമ്ബത് മാസം കഴിഞ്ഞാണ് പോയത്. 2015ല്‍ വന്നപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ല്‍ വന്നപ്പോള്‍ യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി പോയിരുന്നതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

