ലോകകപ്പ് ക്വാര്‍ട്ടര്‍; ബ്രസീല്‍-ക്രൊയേഷ്യ പോരാട്ടം ഇന്ന്

ദോഹ: ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ന് ബ്രസീല്‍ – ക്രൊയേഷ്യയെ നേരിടും. രാത്രി 8.30ന് അല്‍ റയാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളിന്‍റെ അഴകും കരുത്തുമായി ബ്രസീല്‍. യുറോപ്യന്‍ ഫുട്ബോളിന്‍റെ ശൈലിയും വേഗവുമായി ക്രൊയേഷ്യ. അവസാന നാലിലെ ആദ്യ ഇടം ഉറപ്പിക്കാന്‍ യൂറോപ്പും ലാറ്റിന്‍ അമേരിക്കയും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇറങ്ങുമ്ബോള്‍ കാനറികള്‍ക്ക് ആശങ്കകളില്ല . ഗോള്‍ അടിച്ചുകൂട്ടുന്ന അപകടകാരികളായ മുന്നേറ്റനിര…..ഒന്നിനുപിറകെ ഒന്നായിഅവസരങ്ങള്‍ സൃഷിടിക്കുന്ന മധ്യനിര…. പരീക്ഷിക്കപ്പെടാന്‍ ഇടം നല്‍കാത്ത പ്രതിരോധപ്പട…. പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറും ഫോമിലാണ്.
പ്രീ-ക്വാര്‍ട്ടറോടെ ടിറ്റയുടെ പരീക്ഷണങ്ങള്‍ അവസാനിച്ചു. എന്ന് വേണം കരുതാന്‍. കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ബ്രസീലിനെ പോലെ പ്രതിഭാസമ്ബന്നമായ സംഘമല്ല ക്രൊയേഷ്യ. സൂപ്പര്‍ താരം ലൂക്കാമോഡ്രിച്ചിനെ ചുറ്റിപറ്റിയാണ് പരിശീലകന്‍ ഡാലിച്ചിന്‍റെ തന്ത്രങ്ങള്‍….. മധ്യനിരയാണ് ടീമിന്‍റെ കരുത്ത് …..മുന്നേറ്റത്തില്‍ ക്രമാറിച്ചല്ലാതെ സ്ഥിരതയുള്ള ഫിനിഷര്‍ ഇല്ല. പെരിസിച്ചും പെറ്റ്കോവിച്ചും ഫോമിലെത്തേണ്ടതുണ്ട്. പ്രതിരോധനിരയില്‍ വിള്ളലുകളില്ലാത്തത് ആശ്വാസമാണ്. ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ കണക്കുകളില്‍ ബ്രസീലിനാണ് മുന്‍തൂക്കം. ലോകകപ്പിലെ ജീവന്‍മരണ പോരാട്ടത്തിന് രണ്ട് ടീമുകളും ഇറങ്ങുമ്ബോള്‍ അപ്രവചനീയമാണ് മത്സരഫലം.

