KSDLIVENEWS

Real news for everyone

ട്രംപിനെ പൂട്ടിയത് മോദിക്ക് നേട്ടമായി : ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഭരണകർത്താവായി നരേന്ദ്രമോദി

SHARE THIS ON

.ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
ന്യൂഡല്‍ഹി: കാപ്പിറ്റോള്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത് നേട്ടമായത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഭരണകര്‍ത്താവ് ഇനി നരേന്ദ്രമോദിയാണ്. 64.7 മില്യണ്‍ ഫോളോവേഴ്സാണ് നരേന്ദ്രമോദിക്ക് ട്വിറ്ററിലുള്ളത്.

ട്രംപിന് 88.7 മില്ല്യണ്‍ ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവ് മോദിയല്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കാണ് ആ സ്ഥാനം.127.9 മില്ല്യണ്‍ ആളുകളാണ് ട്വിറ്ററില്‍ ഒബാമയെ പിന്തുടരുന്നത്.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ട്വിറ്ററില്‍ 23.3 മില്ല്യണ്‍ ഫോളോവേഴ്സാണ് ഉള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 24.2 മില്ല്യണ്‍ ഫോളോവേഴ്സും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 21.2 മില്ല്യണ്‍ ഫോളോവേഴ്സുമാണ് ഉള്ളത്.

അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളുടെ പേരിലാണ് നടപടി ട്രംപിന്റെ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!