KSDLIVENEWS

Real news for everyone

യാത്രക്കാരൻ ജീവനക്കാരോട് തട്ടിക്കയറി; ദില്ലിയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി

SHARE THIS ON

ദില്ലി: ലണ്ടനിലേക്ക് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും പിന്നീട് തർക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. വിമാനക്കമ്പനി ദില്ലി എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 225 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രശ്നമുണ്ടാക്കിയ ആളെ ദില്ലി വിമാനത്താവളത്തിലിറക്കിയ ശേഷം ലണ്ടനിലേക്ക് പറന്നു.

Content highlights: Air India flight Emergency landing in Dilli

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!