KSDLIVENEWS

Real news for everyone

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും ശമ്ബളമില്ല; പണിമുടക്ക് പിന്‍വലിച്ച സിഐടിയു യൂണിയന്‍ വീണ്ടും പ്രതിഷേധത്തില്‍

SHARE THIS ON

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് പത്താം തീയതിയ്ക്ക് മുന്‍പ് ശമ്ബളം നല്‍കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല ഇന്നും ശമ്ബളം നല്‍കാനാകില്ല. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച്‌ പണിമുടക്ക് പിന്‍വലിച്ച സിഐടിയു യൂണിയന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ശമ്ബളം നല്‍കാനായി വായ്പയെടുക്കാനുള്ള മാനേജ്മെന്റ് നടപടിയും ഇഴയുകയാണ്.

പത്താം തീയതി ശമ്ബളം നല്‍കുമെന്നായിരുന്നു പണിമുടക്ക് പിന്‍വലിക്കാന്‍ ഗതാഗത മന്ത്രി മുന്നോട്ട് വച്ച വാഗ്ദാനം. സിഐടിയു യൂണിയന്‍ മന്ത്രിയെ വിശ്വസിച്ച്‌ പണിമുടക്കില്‍ നിന്ന് പിന്മാറി. മറ്റു യൂണിയനുകള്‍ പണിമുടക്കി. പക്ഷേ, ജീവനക്കാര്‍ക്ക് ഇന്നും ശമ്ബളം ലഭിക്കില്ല. ആറാം തീയതിയിലെ പണിമുടക്ക് ഉണ്ടാക്കിയ പ്രതിസന്ധിയാണ് കാരണമെന്നാണ് ഇപ്പോഴത്തെ ന്യായീകരണം. ഇതോടെ മാനേജ്മെന്റിന് ഒപ്പം നിന്ന സിഐടിയുവും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കിയതിന്റെ പേരില്‍ വൈരാഗ്യ ബുദ്ധിയോടെ മാനേജ്മെന്റ് പെരുമാറരുതെന്നും, പത്തിന് ശമ്ബളം നല്‍കാമെന്ന ധാരണയിലായിരുന്നു പണിമുടക്കില്‍ നിന്ന് വിട്ടു നിന്നതെന്നും സിഐടിയു പ്രസ്താവനയില്‍ അറിയിച്ചു.

പണിമുടക്കില്‍ കോര്‍പ്പറേഷന് നാലേകാല്‍ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റ് വാദം. ശമ്ബളത്തിനായി കെടിഡിഎഫ്സിയില്‍ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, കൂടുതല്‍ സമയമെടുക്കും. സര്‍ക്കാര്‍ 30 കോടിക്ക് പുറമെ അധിക ധനസഹായം അന്യവദിക്കുകയുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശമ്ബള വിതരണം ഇരുപതാം തീയതിയോട് അടുക്കുമെന്നാണ് മാനേജ്‌മെന്റ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!