കാലവർഷക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന്
മഴക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം മഴക്കെടുതി വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. മഴക്കെടുതി രൂക്ഷമായ കേരളം ഉള്‍പ്പെടെയുള്ള ആറു സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി ഇന്ന് വിളിച്ചു ചേര്‍ക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരന്തമേഖലയിലേക്കുള്ള വ്യോമസന്ദര്‍ശനത്തിന്റെ കാര്യത്തിലും യോഗത്തില്‍ തീരുമാനമായേക്കും.മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും യോഗം. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ഉള്‍പ്പടെ പങ്കെടുപ്പിച്ചായിരുന്നു അവലോകനം നടന്നത്. ഈ യോഗത്തിനുശേഷമായിരിക്കും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുക. കര്‍ണാടക മുഖ്യമന്ത്രി കോവിഡ് ബാധിച്ച് ചികിത്സയിലായതുകൊണ്ട് അദ്ദേഹത്തിന് പകരം റവന്യുമന്ത്രി ആര്‍. അശോകായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.