ഇന്നലെ കോവിഡ് ബാധിച്ചു മരിച്ച ക്രൈസ്തവ സ്ത്രീയുടെ സംസ്കാരം മുസ്ലിം ലീഗ് വൈറ്റ് ഗാർഡ് നടത്തി.
ചെര്‍ക്കള:കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട പന്നിപ്പാറ സ്വദേശിനി അസെസ് ഡിസൂസയ്ക്ക് ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ രാജേഷ്,സുധീഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ റവ. ഫാദര്‍ സന്തോഷ് ലോബോയുടെ സാന്നിദ്ധ്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനം പഞ്ചായത്ത് ക്യാപ്റ്റന്‍ ഗഫൂര്‍ ബേവിഞ്ച സി.സലീം ചെര്‍ക്കള അബ്ദുല്‍ ഖാദര്‍ സിദ്ധ ചെര്‍ക്കള ഫൈസല്‍ പൈച്ചു ചെര്‍ക്കള ഫൈസല്‍ ചെമനാട് എന്നിവരാണ് സംസ്‌കാര പ്രവര്‍ത്തികള്‍ നടത്തിയത്.