KSDLIVENEWS

Real news for everyone

ആരക്കോണത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; അപകടം വിദ്യാര്‍ഥികളുമായി പോകവെ

SHARE THIS ON

ചെന്നൈ: തമിഴ്‌നാട് ആരക്കോണത്ത് വിദ്യാര്‍ഥികളുമായി ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ജ്യോതിനഗറിലെ സ്വകാര്യ സ്‌കൂള്‍ ബസിനാണ് തീപിടിച്ചത്. ബസിലുള്ള കുട്ടികളെ ഉടന്‍ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ശനിയാഴ്ച രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. നാല് കുട്ടികളാണ് അപകട സമയം ബസിലുണ്ടായിരുന്നത്. ബസിനുള്ളില്‍നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രെവറും ആയയും ചേര്‍ന്ന് കുട്ടികളെ ഉടന്‍ പുറത്തിറക്കുകയായിരുന്നു.

തീപടര്‍ന്ന് ബസ് പൂര്‍ണമായും കത്തി നശിച്ചു. തീപിടത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!