സിപിഎം പ്രശംസയില്‍ വീഴാതെ ലീഗ്: സിപിഎമ്മിന്‍്റെ മനസ്സിലിരിപ്പ് നടക്കില്ലെന്ന് വിഡി സതീശന്

കോഴിക്കോട്: മുസ്ലീംലീഗിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയില്‍ കുരുങ്ങാതെ പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും.എംവി ഗോവിന്ദന് പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാര്‍ട്ടിയുമെന്ന് എം വി ഗോവിന്ദന് ഇന്നലെ പറഞ്ഞത് എല്‍ഡിഎഫിലേക്കുള്ള പരോക്ഷ ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ കരുതലോടെയാണ് ഇക്കാര്യത്തില്‍ മുസ്ലീംലീഗിന്റെ പ്രതികരണം. സിപിഎമ്മിന്റെ നിലപാട് മാറ്റം ലീഗിനെ സന്തോഷിപ്പിച്ചുവെങ്കിലും അത് പരസ്യമായി വിളിച്ച് പറയാന്‍ ലീഗിന് താല്പര്യമില്ല.
കോണ്‍ഗ്രസുമായുള്ള ബന്ധം വഷളാക്കാനും മുന്നണിയെ തകര്‍ക്കാനുമില്ലെന്നാണ് ലീഗിന്റെ ഇപ്പോഴത്തെ നിലപാട്. ലീഗിനെ ഇടതുമുന്നണിയിലത്തിക്കാന്‍ ചില നേതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കിലും സമയമായില്ലെന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്. അതേ സമയം സിപിഎമ്മിന്റെ പ്രസ്താവനയിലെ അപകടം മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും പ്രതികരിച്ചത്.
സമീപകാലത്ത് കെ റെയില്‍ – ഗവര്‍ണ്ണര്‍ വിഷയങ്ങളില്‍ ലീഗ് സിപിഎം അനുകൂല നിലപാട് സ്വീകരിച്ചത് യുഡിഎഫില്‍ തര്‍ക്കവിഷയമായിരുന്നു. എന്നാല്‍ ലീഗിനെ കൂടൂതല്‍ പ്രകോപ്പിക്കണ്ട എന്നാണ് കോണ്‍ഗ്രസ് തിരുമാനം. ഈ വിവാദത്തിലും മുന്നണിയിലെ പ്രശ്നങ്ങള്‍ അവഗണിച്ച് സിപിഎമ്മിനെതിരെ മാത്രം പ്രതികരിക്കുന്നതും ആ നിലപാട് കാരണമാണ്.

