പുറത്തേക്കുള്ള വാതിലെന്ന് കരുതി കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് പ്രശനങ്ങൾക്ക് ഇടയാക്കിയത് -സോഹന്‍ സീനുലാല്‍

ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ സീറ്റില്‍ കിടക്കാന്‍ ശ്രമിച്ചതാണ് വിമാനത്തില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് ദിവസം മുന്‍പാണ് ദുബായില്‍ സംഘം എത്തിയത്. ഇന്ന് രാവിലെ ദുബായ് സമയം 10.30നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു മടക്കയാത്ര. ദുബായ് എത്തിയ ദിവസം മുതല്‍ നിരന്തരമായി പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. റേഡിയോകളില്‍ ഇന്റര്‍വ്യൂ മുതല്‍ വിവിധയിടങ്ങളില്‍ പ്രൊമോഷന്‍ പരിപാടികളുമായി എല്ലാവരും തിരക്കിലായിരുന്നു. രാത്രിയിലേക്കും നീണ്ട പരിപാടികള്‍ മൂലം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എല്ലാവരും ക്ഷീണിതരായിരുന്നു.
രാവിലെ വിമാനത്തില്‍ എത്തിയപ്പോള്‍ പിന്നിലെ ഒഴിഞ്ഞ സീറ്റുകളില്‍ ഒന്നില്‍ ഷൈന്‍ കിടക്കാന്‍ ശ്രമിച്ചു. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഷൈന്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പുറത്തേക്കുള്ള വാതില്‍ എന്ന് തെറ്റിദ്ധരിച്ച് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീവനക്കാര്‍ തടയുകയും പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും സോഹന്‍ പറഞ്ഞു.
45 കിലോ തീപ്പെട്ടിക്കൊള്ളി 10 വര്‍ഷത്തെ പ്രയത്‌നം, ഗിന്നസ് റെക്കോർഡ് നേടിയ ചാപ്ലിന്റെ ചിത്രം
കവർ സോങ്ങുകളിൽ നിന്ന് പിന്നണി ഗാനരംഗത്തേക്ക്; ഹിറ്റായി ‘ഫോർ ഇയേഴ്സി’ലെ സോണിയുടെ ശബ്ദം
വിസിറ്റ് വിസ ആയതിനാല്‍ അതില്‍ എക്സിറ്റ് അടിച്ചതിനാല്‍ തുടര്‍ന്നുള്ള വിമാനത്തില്‍ പോരാന്‍ കഴിയാതിരുന്നതാണ് പിന്നീട് തെറ്റായ വാര്‍ത്തകള്‍ക്ക് പരക്കാന്‍ കാരണമായത്. പുതിയ വിസ എടുക്കും വരെ എമിഗ്രേഷന്‍ വിഭാഗത്തില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വിസ ലഭിച്ചതോടെ ബന്ധുക്കള്‍ക്കൊപ്പം പോവുകയും ചെയ്തു. നാളെ ഷൈന്‍ തിരിച്ചെത്തുമെന്നും സോഹന്‍ പറഞ്ഞു.

