സാമൂഹ്യ മാധ്യമങ്ങളിൽ പുതുതലമുറ പ്രബുദ്ധത കൈവരിക്കണം – എസ് എസ് എഫ് സ്റ്റുഡന്റ്സ് കൗൺസിൽ

സാമൂഹ്യ മാധ്യമങ്ങളിൽ പുതുതലമുറ പ്രബുദ്ധത കൈവരിക്കണം – എസ് എസ് എഫ് സ്റ്റുഡന്റ്സ് കൗൺസിൽ
ഉപ്പള: സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പുതുതലമുറ പ്രബുദ്ധരാവണമെന്നും വ്യക്തി വൈരാഗ്യങ്ങളും രാഷ്ട്രീയ അരാജകത്വങ്ങളിലേക്കു വഴിയൊരുക്കുന്ന അപക്വമായ സോഷ്യൽ മീഡിയ ഇടപെടലുകളിൽ പുതിയ വിദ്യാർത്ഥി യുവജനങ്ങൾ ബോധവാൻമാറാവുകയും പക്വത കൈ വരിക്കണമെന്നും സ്റ്റുഡന്റ്സ് കൗൺസിൽ അഭിപ്രായപ്പെട്ടു.
“ഇൻഖിലാബ് വിദ്ധ്യാർത്ഥികൾ തന്നെയാണ് വിപ്ലവം ” എന്ന പ്രമേയത്തിൽ നടന്നുവരുന്ന നാൽപത്തിയൊന്ന് യൂണിറ്റ് കൗൺസിലുകളും നാൽ സെക്ടർ കൗൺസിലുകളും പൂർത്തീകരിച്ച് ഉപ്പള സ്റ്റുഡന്റ സെന്റ്ർൽ വെച്ച് നടന്ന ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ ഡിവിഷൻ പ്രസിഡന്റ ഇബ്രാഹിം ഖലീൽ മദനിയുടെ അദ്ധ്യക്ഷതയിൽ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു.ശകീർ എം.ടി.പി തൃക്കരിപ്പൂർ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന കൗൺസിൽ നടപടികൾക്ക് നംഷാദ് ബേകൂർ, ഉമറുൽ ഫാറൂഖ് പൊസോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.സൈനുദ്ധീൻ സുബൈകട്ട, ഇബ്രാഹിം ഖലീൽ സഖാഫി ചിന്നമുഗർ, ബദ്‌റുൽ മുനീർ സഖാഫി എന്നിവർ സംഘടനാ റിപ്പോർട്ട് , പ്രവർത്തന റിപോർട്ട്, സാമ്പത്തിക രിപോർട്ടുകൾ അവതരിപ്പിച്ചു.റിട്ടേണിംഗ് ഓഫീസർ ഹസൈനാർ മിസ്ബാഹി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾ: ബദ്റുൽ മുനീർ സഖാഫി അട്ടഗോളി (പ്രസിഡന്റ്) സൈനുദ്ധീൻ സുബൈകട്ട (ജന. സെക്രട്ടറി) ഷഫീഖ് സഖാഫി സോങ്കാൽ (ഫിനാൻസ് സെക്രട്ടറി) സെക്രട്ടറിമാർ :ഇബ്രാഹിം ഖലീൽ സഖാഫി ചിന്നമുഗർ (ക്വാളിറ്റി & ഡവലപ്മെന്റ് ) ഇർഫാദ് സുറൈജി സോങ്കാൽ (ദഅവ) അബ്ദുന്നാസർ ബേകൂർ (മഴവിൽ)അബ്ദുൽ അസീസ് അട്ടഗോളി (വിസ്ഡം) സൈഫുദ്ധീൻ യാഫി ദീനാൻ നഗർ (ഐ.ടി) അഫ്സൽ മുഹമ്മദ് കയർകട്ട (കാമ്പസ് ) മൊയ്ദീൻ സ്വാദിഖ് അടുക്ക (ഹയർ സെക്കണ്ടറി) അബ്ദുല്ല സഖാഫി സോങ്കാൽ ( കലാലയം) സെക്രട്ടറിയേറ്റ് അംഗം: ജാഫർ ഹിമമി കനിയാല

