ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് വിദ്യാര്‍ഥി റാലി
കോഴിക്കോട്: എന്‍.ഐ.ടി വിദ്യാർഥികളുടെ നേതൃത്വത്തില്‍ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കോഴിക്കോട് മാനാഞ്ചിറയില്‍നിന്ന് ബീച്ച് വരെ നടത്തിയ റാലിയില്‍ നൂറുകണക്കിന് വിദ്യാർഥികള്‍ പങ്കാളികളായി.
സമാപന സമ്മേളനത്തില്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണവും വംശഹത്യയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാർഥികള്‍ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്. കോഴിക്കോട് എന്‍.ഐ.ടി വിദ്യാർഥികള്‍ സംഘടിപ്പിച്ച റാലിയില്‍ ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികള്‍ പങ്കാളികളായി.
മാനാഞ്ചിറ മുതല്‍ കോഴിക്കോട് ബീച്ച് വരെ സംഘടിപ്പിച്ച റാലിക്ക് ശേഷമുള്ള സമാപന സമ്മേളനത്തില്‍ പി.കെ പാറക്കടവ്, എന്‍.പി ചെക്കുട്ടി, റാസ റസാഖ്, അംബിക, ജാവേദ് അസ്‍ലം തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.