KSDLIVENEWS

Real news for everyone

..ങ്ങക്ക് പറ്റോ ?,, അവർ വീണ്ടും വന്നു,, രക്തം നൽകി ,

SHARE THIS ON

കാസർകോട് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്ത ക്ഷാമം നേരിടുന്നുവെന്നറിഞ്ഞയുടൻ രക്തം നൽകാൻ ഓടിയെത്തിയവരാണ്
വിനയ് നീലേശ്വരം ( O+ve )
രോഹിത് നീലേശ്വരം ( O-ve ) ബി ഡി കെ യുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കൂടിയായ
വിനീഷ് ചീമേനി ( B+ve) എന്നിവർ, വിനയിൻ്റെ പതിനൊന്നാമത്തെ രക്തദാനമായിരുന്നു ഇന്ന്, വിനയ് കാഴ്ച വൈകല്യം നേരിടുന്ന യുവാവാണ്, കാരുണ്യം നിറഞ്ഞ മനസ്സിനുടമ, രോഹിത്ത് രക്തം കൊടുത്തത് 15 തവണ.വിനീഷ് ഈ പ്രായത്തിൽ ഇതുവരെയായി 19 തവണ രക്തം നൽകി കഴിഞ്ഞു, പല വിധ രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണ്, രോഗികളും ബന്ധുക്കളും രക്തം കിട്ടാതെ വിഷമിക്കുന്ന അവസ്ഥയുണ്ടാവരുത് എന്ന് കരുതി ബ്ലഡ് ഡോണേർസ് കേരളയുടെ നേതൃത്വത്തിൽ ഈ കോവിഡ് മഹാമാരിക്കിടയിലും രക്തം ദാന ക്യാമ്പ് നടത്തി വരികയാണ്, ബി ഡി കെ സംസ്ഥാന സെക്രട്ടറി സനൽ ലാൽ, ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി, മാഹിൻ കുന്നിൽ എന്നിവർ സ്വീകരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!