KSDLIVENEWS

Real news for everyone

ചന്ദ്രഗിരി ലയൺസ് ക്ലബ് മൂസ ശരീഫിനെ ആദരിച്ചു

SHARE THIS ON


ലയൺസ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മോട്ടർ സ്പോർട്ട് താരവും കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നോമിനേഷനിലേക്ക് നാമനിർദ്ദേശം ലഭിക്കുകയും ചെയ്ത കാസറഗോഡ് മൊഗ്രാൽ സ്വദേശി മൂസ ഷരീഫിനെ ആദരിച്ചു. ചടങ്ങിൽ ക്ലബ്പ്രസിഡൻറ് ഇക്ബാൽ പട്ടുവം എം ജെ എഫ് മെമന്റോ നൽകി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ജലീൽ കക്കണ്ടം ഷാൾ അണിയിച്ചു. ക്ലബ് സെക്രട്ടറി അബ്ദുൾ ഖാദർ തെക്കിൽ , ട്രഷറർ മഹമൂദ് എരിയാൽ, മറ്റു അംഗങ്ങളായ അഷ്റഫ് ബ്രിട്ടീഷ്, ഹാരിഫ് തളങ്കര, അഷ്റഫ് ഐവാ , ഷഫീഖ് , അഷ്റഫ് തെക്കിൽ എന്നിവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!