KSDLIVENEWS

Real news for everyone

ശബരിമല തീർത്ഥാടനം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നി‍ർബന്ധം

SHARE THIS ON

തിരുവനന്തപുരം : നവംബർ 16 നു തുടങ്ങുന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഭക്തർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നി‍ർബന്ധം . ദർശനം വെർച്വൽ‌ ക്യൂ സംവിധാനത്തിലൂടെ കർശനമായി നിയന്ത്രിക്കുമെന്നും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാകും തീർഥാടനം നടത്തുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടനം പൂർണ തോതിൽ നടത്തുന്നതിനു പരിമിതികളുണ്ടെന്നു യോഗം വിലയിരുത്തി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന തീർഥാടകരെ ഓൺലൈൻ റജിസ്ട്രേഷനിലൂടെ വെർച്വൽ ക്യൂ സംവിധാനത്തിൽ ഉൾപ്പെടുത്തി തിരക്കില്ലാതെ ദർശത്തിന് എത്തിക്കുന്ന തരത്തിൽ ക്രമീകരണം ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!