കാസർഗോഡ് ജില്ലയിൽ ഇന്ന് 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 100 പേർക്കും. 131 പേർക്ക് രോഗ മുക്തി

ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (സെപ്റ്റംബര്‍ 11) ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 100 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 131 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7340 പേര്
വീടുകളില്‍ 5939 പേരും സ്ഥാപനങ്ങളില്‍ 1401 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7340 പേരാണ്. പുതിയതായി 259 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി .813 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 112 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 488 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 158 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 148 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
6920 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര് വിദേശത്ത് നിന്നെത്തിയവരും 455 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4901 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 49 ആയി. 1970 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

