KSDLIVENEWS

Real news for everyone

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം; നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ്

SHARE THIS ON

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. രൂപഘടനയിലും രൂപ കല്‍പനയിലും ക്രമക്കേടുണ്ടായി.

ഇതുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഐ.ഐ.ടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച്‌ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ മാസമവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

ക്രമക്കേടില്‍ പങ്കാളികളായവര്‍ക്കെതിരെ കേസ്സെടുക്കാനും വിജിലന്‍സ് ശിപാര്‍ശ ചെയ്യും. ഇതിനിടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റ് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. 2018 മെയ് 21നാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിലെ നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ച്‌ കെ.ടി.ഡി.എഫ്.സി ഡയറക്ടര്‍ ബോര്‍ഡ് വിജിലന്‍സില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!