KSDLIVENEWS

Real news for everyone

16 വയസ്സുകാരിയെ പ്രണയം നടിച്ചു വലയിലാക്കി പീ‍ഡിപ്പിച്ചു; 4 പേർ അറസ്റ്റിൽ

SHARE THIS ON

മംഗളൂരു ∙ വിദ്യാർഥിനിയായ 16കാരിയെ പ്രണയം നടിച്ചു വലയിലാക്കി യുവാവും കൂട്ടുകാരും ചേർന്നു മാനഭംഗപ്പെടുത്തിയെന്ന കേസിൽ 4 പേർ അറസ്റ്റിലായി. കാപ്പുവിലെ കെ.എസ്.ശരത് ഷെട്ടി, മാരുതി മഞ്ജുനാഥ്, ഇദായത്തുല്ല, ലോഡ്ജ് മാനേജർ സതീഷ് എന്നിവരെയാണു ബണ്ട്വാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ബണ്ട്വാൾ സ്വദേശിനിയായ പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശരത് പ്രണയം നടിച്ചു വശത്താക്കുകയായിരുന്നു.

തുടർന്നു കഴിഞ്ഞ ദിവസം മംഗളൂരുവിലേക്കു വിളിച്ചു വരുത്തി. ബസിൽ മംഗളൂരുവിലെത്തിയ പെൺകുട്ടിയെ തനിക്കു വിശ്രമിക്കണമെന്നു പറഞ്ഞു ശരത് ലോഡ്ജിലെത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. തുടർന്നു ശരത്തിന്റെ സുഹൃത്തായ ഇദായത്തുല്ല, മുറി സംഘടിപ്പിച്ചു കൊടുത്ത സതീഷ് എന്നിവരും പീഡിപ്പിച്ചു. ശരത് പെൺകുട്ടിയെ ബന്ധുവായ മാരുതിക്കു പരിചയപ്പെടുത്തി കൊടുക്കുകയും നഗ്‌ന ദൃശ്യങ്ങൾ അയക്കുകയും ചെയ്തു.

അവശയായ പെൺകുട്ടിയെ വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു പറഞ്ഞു വീട്ടിലേക്കു ബസ് കയറ്റി വിട്ടു. വീട്ടിലെത്തിയ പെൺകുട്ടിക്കു രക്തസ്രാവം ഉണ്ടായതിനെ തുടർന്നു വീട്ടുകാർ ചോദിച്ചപ്പോഴാണു സംഭവം പുറത്തറിയുന്നത്. തുടർന്നു വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നുവെന്നു ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സൊനാവനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!