കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയിട്ട കോഴി ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: നല്ലളം അരീക്കാട് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയിട്ട കോഴി ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു . അഞ്ചു പേര്‍ക്ക് പരുക്കേറ്റു ലോറിയിലുണ്ടായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. മാനന്തവാടിയിലേക്ക് പോകുകയായിരുന്നു കെ.എസ് ആര്‍ ടി സി ബസാണ് അപകടമുണ്ടാക്കിയത് .
ഇടിയുടെ ആഘാതത്തില്‍ ലോഡ് ഇറക്കുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ഇരുമ്ബുപെട്ടി തൊഴിലാളികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു ലോറിയിലെ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്.

