KSDLIVENEWS

Real news for everyone

ചെര്‍ക്കള-കല്ലടുക്ക റോഡ്​ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച്‌​ ജനകീയ സമിതി നടത്തിയ കിടപ്പു സമരം

SHARE THIS ON

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക റോഡില്‍ കിടപ്പുസമരം നടത്തി പ്രതിഷേധിച്ചു. ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെയാണ്​ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നെല്ലിക്കട്ട ടൗണിലായിരുന്നു പ്രതിഷേധം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നന്നാക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. ഒരുഭാഗം പ്രവൃത്തി നടന്നു. എന്നാല്‍, പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ജനകീയ സമിതി സമരത്തിനിറങ്ങിയത്. സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം നെല്ലിക്കട്ട, എം. പുരുഷോത്തമന്‍ നായര്‍, അബ്​ദുല്‍ ഖാദര്‍, ഗിരി അബൂബക്കര്‍, അനീഫ, നാസര്‍ കാട്ടുകൊച്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
kidappusamaram ചെര്‍ക്കള-കല്ലടുക്ക റോഡ്​ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച്‌​ ജനകീയ സമിതി നടത്തിയ കിടപ്പു സമരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!