KSDLIVENEWS

Real news for everyone

ഖത്തർ കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു

SHARE THIS ON

കാസർകോട്: കാസറകോട് നഗരസഭാ ചെയർമാനെയും വൈസ് ചേർപേഴ്സനെയും ഖത്തർ കെഎംസിസി കാസറകോട് മുനിസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. മുനിസിപ്പൽ ചെയർമാൻ ചേമ്പറിലെത്തി കെഎംസിസി നേതാക്കൾ ഉപഹാരം കൈമാറി. കൂടാതെ കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാസർഗോഡ് നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഖത്തർ കെഎംസിസി കാസർകോഡ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച വാട്സപ്പ് സ്റ്റാറ്റസ് മത്സരത്തിലെ വിജയിക്കുള്ള സമ്മാനദാനവും നടന്നു. നഗരസഭാ ചെയർമാൻ അഡ്വ. വിഎം മുനീർ വിജയി മൈജു തളങ്കരയ്ക്ക് സമ്മാനമായ Ipad 8 കൈമാറി. ഖാലിദ്‌ പച്ചക്കാട്, പിഎ മഹമൂദ്, എം.പി ഷംനാസ്, എൻ.എ അബ്ദുല്ല, അഷ്റഫ് ഇറാനി, ഉമ്പു തളങ്കര, അൽത്താഫ് ഹുസൈൻ, അൻവർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!