അരക്കോടിയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ : അരക്കോടിയോളം രൂപ വിലവരുന്ന സ്വർണ്ണവുമായി കാസർകോട് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ . നെല്ലിക്കുന്ന് മസ്ജിദ് റോഡിലെ സിദ്ദിഖ് നെല്ലിക്കുന്ന് മെഹമൂദ് എന്നയാളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത് . ദുബൈയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ ഇയാളിൽ പേസ്റ്റു രൂപത്തിലാക്കിയ 973 ഗ്രാം സ്വർണ്ണം പിടികൂടിയതായി അധികൃതർ പറഞ്ഞു . ഇതിന് 49,13,510 രൂപ വിലവരുമെന്ന് കൂട്ടിച്ചേർത്തു .

