KSDLIVENEWS

Real news for everyone

കൊയിലാണ്ടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിനു നേരെ ആക്രമണം

SHARE THIS ON

കോഴിക്കോട് കൊയിലാണ്ടിയില്‍ ബ്ലോക്ക് കോണ്‍്ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഓഫീസിന് സമീപമുള്ള കൊടിമരവും ജനല്‍ ചില്ലുകളും അക്രമകാരികള്‍ തകര്‍ത്തിട്ടുണ്ട്. ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപകമായ അക്രമവും പ്രതിഷേധവും നടന്നിരുന്നു.

കൊയിലാണ്ടിയിലൂടെ ധീരജിന്റെ വിലാപയാത്ര കടന്നു പോയതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് ഓഫീസിനു നേരേ ആക്രമണമുണ്ടായത്. അതേസമയം എടച്ചേരിയിലെയും പയ്യോളിയിലും ചിങ്ങപുരത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മിക്കയിടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടാവുന്ന സ്ഥിതി വിശേഷം സംസ്ഥാനത്തുണ്ട്. കൊയിലാണ്ടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിനു നേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കൊടിമരം പുനഃസ്ഥാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!