KSDLIVENEWS

Real news for everyone

വരും തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം; സീതാറാം യെച്ചൂരി

SHARE THIS ON

വരും തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമികലക്ഷ്യമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം അടവുനയം സ്വീകരിക്കും. ബിജെപി വിരുദ്ധ വോട്ടുകള്‍ സിപിഐ എം ഏകോപിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യ എതിരാളിയായ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്‌ക്കും. ദേശീയതലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കണമെന്ന വാദത്തില്‍ കഴമ്ബില്ല. ബിജെപി-കോണ്‍ഗ്രസ്‌ മത്സരം എന്ന നിലയില്‍ കാണരുത്‌. പ്രാദേശികസഖ്യമാണ്‌ ഫലപ്രദം. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ടിയാണ്‌ പ്രധാനകക്ഷി. ബിഹാറില്‍ ബിജെപിയുടെ എതിരാളി ആര്‍ജെഡിയാണ്‌. മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ്‌ സഖ്യമുണ്ട്‌.

തമിഴ്‌നാട്ടിലും അസമിലും ബിജെപിക്കെതിരായ മഹാസഖ്യത്തില്‍ സിപിഐ എം ചേര്‍ന്നിട്ടുണ്ട്‌. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്‌ സിപിഐ എം നിലകൊള്ളുന്നത്‌. തെരഞ്ഞെടുപ്പിനുമുമ്ബുള്ള സഖ്യം ദേശീയതലത്തില്‍ പ്രായോഗികമല്ല. തെരഞ്ഞെടുപ്പിനുശേഷമാണ്‌ സഖ്യം രൂപീകരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ജനവികാരം ശക്തമാണ്‌. ഇതു മനസ്സിലാക്കി വര്‍ഗീയത ഇളക്കിവിടാന്‍ ബിജെപി ശ്രമിക്കുന്നു. ഹരിദ്വാറിലെ ഹിന്ദു പാര്‍ലമെന്റില്‍ ഉയര്‍ന്ന ആഹ്വാനം ആഭ്യന്തരയുദ്ധത്തിനുള്ള പ്രേരണയാണെന്നും വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണം. തെരഞ്ഞെടുപ്പ്‌ പ്രചാരണരംഗം നീതിപൂര്‍വമാക്കണം. ബിജെപിയിതര കക്ഷികളുടെ അവകാശം ഹനിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നത്‌ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിനു കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എസ്‌ബിഐക്ക്‌ വീണ്ടും അനുമതി നല്‍കി. ഇതില്‍ 80 ശതമാനവും ബിജെപിക്കാണ്‌ ലഭിക്കുക. അതിസമ്ബന്നര്‍ക്ക്‌ നികുതി ചുമത്തി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!