KSDLIVENEWS

Real news for everyone

സംഘപരിവാർ വിരുദ്ധ നിലപാടുകളെ അന്യായമായ കേസുകൾ കൊണ്ട് അടിച്ചമർത്താനുള്ള ഭരണകൂട നീക്കം പരിഹാസവും നിയമ ലംഘനവുമാണെന്ന് എസ്ഡിപിഐ,

SHARE THIS ON

കാസറഗോഡ് : കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ച് പോസ്റ്ററുകൾ പ്രചരിപ്പിച്ചതിന് പത്തിൽ കൂടുതൽ SDPI പ്രവർത്തകർക്കെതിരെയാണ് പോലീസ് അന്യായമായ് കേസ് റജിസ്റ്റർ ചെയ്തിരുക്കുന്നത്.

ഇത് വ്യക്തി ജീവിതത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും സംഘപരിവാർ വിരുദ്ധ നിലപാടുകളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിൻ്റെ ആസൂത്രിത ശ്രമമാണെന്നും എസ്ഡിപിഐ കാസറഗോഡ് മണ്ഡലം കമ്മിറ്റി കുറ്റപെടുത്തി.

രാജ്യത്ത് ഉടനീളം സംഘപരിവാറിൻ്റെ ഭീകര രാഷ്ട്രീയത്തിനെതിരെ തുറന്ന നിലപാട്‌ സ്വീകരിക്കുന്ന പ്രസ്ഥാനമാണ് എസ്ഡിപിഐ, ആ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ വക്താക്കളെ ഇത്തരം നിയമ ലംഘനങ്ങളിലൂടെ കീഴ്പെടുത്താൻ ശ്രമിക്കുന്നത് ഐസ് കട്ടയ്ക്ക് പെയ്ൻ്റടിക്കുന്നതിന് തുല്യമാണെന്നും ഇത്തരം തരം താണ പ്രവർത്തനങ്ങളിൽ നിന്ന് ഭരണകൂടവും നിയമപാലകരും പിൻമാറാൻ തയ്യാറാകണമെന്നും ഇല്ലാ എങ്കിൽ ശക്തമായ പ്രക്ഷോപ നടപടികളുമായ് പാർട്ടീ മുൻപോട്ട് പോകുമെന്നും എസ്ഡിപിഐ കാസറഗോഡ് മണ്ഡലം കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി.

മണ്ഡലം പ്രസിഡൻ്റ് ഗഫൂർ P.A നായൻമ്മാർ മൂല,സെക്രട്ടറി ബിലാൽ ചൂരി,മുസ്തഫ ബദിയട്ക്ക,സക്കരിയാ കുന്നിൽ,അൻവർ കല്ലങ്കൈ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!