ടീം കപ്പാസ് ആർട്സ്, സ്പോർട്സ് ക്ലബ് & കൾച്ചറൽ സെന്റർ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ ഉദ്ഘാടനം നിർവഹിച്ചു

കപ്പണടുക്കം: ടീം കപ്പാസ് ആർട്സ്, സ്പോർട്സ് ക്ലബ് & കൾച്ചറൽ സെന്റർ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് സെക്രട്ടറി മുഹമ്മദ് മർഷൂഖ് സ്വാഗതം പറഞ്ഞ അതിവിപുലമായ ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് അഹമ്മദ് മഷൂദ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അമീർ പാലോത്ത് ആശംസകൾ അറിയിച്ചു.
ടീം കപ്പാസ് ആർട്സ്, സ്പോർട്സ് ക്ലബ് & കൾച്ചറൽ സെന്റർ നോട് സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്ലബ്ബിന്റെ സ്നേഹോപഹാരം നൽകി. വായനശാലയിലെ പുസ്തക പ്രകാശനം തദ്ബീർ നിന്ന് അഹമ്മദ് ഷബീർ ഏറ്റുവാങ്ങി. മതസൗഹാർദ്ദം കൂട്ടി ഉറപ്പിക്കാൻ അതിവിപുലമായ നോമ്പുതുറ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ടീം കപ്പാസ് ആർട്സ്, സ്പോർട്സ് ക്ലബ് & കൾച്ചറൽ സെന്ററിന്റെ പ്രസിഡന്റായി അഹമ്മദ് മഷൂദ് മുഹമ്മദ് മർഷൂഖ് (സെക്രട്ടറി)
ട്രഷറർ അബ്ദുൽ ലത്തീഫ് എന്നിവരെയും തെരഞ്ഞെടുത്തു.
ക്ലബ്ബ് വൈസ് പ്രസിഡണ്ട് അഹമ്മദ് ഷബീർ നന്ദി പറഞ്ഞു.

