KSDLIVENEWS

Real news for everyone

കാസർകോട് സോൺ റമസാൻ ക്യാമ്പയിന് പ്രൗഡ തുടക്കം ; റംസാൻ പ്രഭാഷണം ഇന്ന് മുതൽ;
പൂർവ്വസൂരികൾ വ്യക്തി വിശുദ്ധി കാത്ത് സൂക്ഷിച്ചവർ: കല്ലക്കട്ട തങ്ങൾ

SHARE THIS ON

കാസർകോട്: പൂർവ്വ സൂരികളായ ഇമാമുകൾ വ്യക്തി വിശുദ്ധി കാത്ത് സൂക്ഷിച്ചവരാണെന്നും അവരുടെ പാത പിന്തുടരലാണ് നമ്മുടെ ജീവിതവിജയത്തിൻ്റെ നിദാനമെന്നും സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി അൽ ഹൈദറൂസി തങ്ങൾ കല്ലക്കട്ട പ്രസ്താവിച്ചു. വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ എന്ന പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ് ,എസ്.എസ്.എഫ് കാസർകോട് സോൺ, ഡിവിഷൻ ത്രിദിന റമളാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. മുസ് ലിം ജമാഅത്ത്
സോൺ പ്രസിഡൻറ് സയ്യിദ് അബ്ദുൽ കരീം അൽ ഹാദി അദ്ധ്യക്ഷനായിരുന്നു. ഇത്തിഹാദ് മുഹമ്മദ് ഹാജി, സി.എം.എ ചേരൂർ, എസ്.വൈ.എസ് സോൺ പ്രസിഡൻറ് അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, അഹ്മദ് സഅദി ചെങ്കള, ഫയാസ് പട്ട്ള, ഖാദർ നെല്ലിക്കുന്ന്, ഖലീൽ തളങ്കര, ലത്വീഫ് തുരുത്തി, നാസിർ സഖാഫി എന്നിവർ സംസാരിച്ചു. സോൺ സെക്രട്ടറി മുഹമ്മദ് ടിപ്പു നഗർ സ്വാഗതവും അബ്ദുൽ റഹ്മാൻ ബദർ നഗർ നന്ദിയും പറഞ്ഞു. ബദർ സ്മൃതി, അതിഥി തൊഴിലാളി സംഗമം, ഹൈസൽ ഇഫ്താർ എന്നിവ നടന്നു. കാമ്പയിൻ്റെ ഭാഗമായി ഇന്ന് മുതൽ (ഏപ്രിൽ 13, 14 തീയ്യതികളിൽ ) വിദ്യാനഗർ സഅദിയ്യ സെൻ്ററിൽ അബ്ദുൽ ലതീഫ് സഅദി പഴശ്ശിയുടെ റമളാൻ പ്രഭാഷണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!