KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.വി. തോമസ്; സുധാകരനും സതീശനും വിമര്‍ശനം

SHARE THIS ON

കൊച്ചി: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയുമായി കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന് തോമസ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തലമുറമാറ്റം വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു കൂടി ബാധകമല്ലേ എന്നും കെ.വി. തോമസ് ആരാഞ്ഞു.


ഇടതുമുന്നണിയോട് താല്‍പര്യം തോന്നാന്‍ കാരണം അവരുടെ വികസന കാഴ്ചപ്പാടാണ്. വികസനകാര്യങ്ങള്‍ വരുമ്പോള്‍ അനാവശ്യമായ രാഷ്ട്രീയം കൊണ്ടുവരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനവിഷയം എന്തുകൊണ്ട് യു.ഡി.എഫിന്റെ വേദികളില്‍ പറയാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിന്- അവസരം തന്നാലല്ലേ പറ്റൂ എന്നായിരുന്നു കെ.വി. തോമസിന്റെ മറുപടി. യു.ഡി.എഫ്. 2018 മുതല്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും അക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. തന്നെ മാറ്റിനിര്‍ത്തുകയാണ് ലക്ഷ്യം, തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!