ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; പ്രതി ഷൈബിന്‍ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, 300 കോടിയുടെ ആസ്തിയെന്ന് പൊലീസ്

നിലമ്ബൂര്‍: ഒറ്റമൂലി വൈദ്യന്റെ( കൊലപാതകത്തിലെ )മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ വന്‍ സ്വത്ത് സാമ്ബാദനം തേടി പൊലീസ്.300 കോടിയോളം രൂപയുടെ സ്വത്ത് ഇയാള്‍ സമ്ബാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് .
ഈ സാമ്ബത്തിക വളര്‍ച്ച പത്തു വര്‍ഷത്തിനിടെയാണ്. നിലമ്ബൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷൈബിന്‍ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു .
ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യനെ കൊന്നു, മര്‍ദ്ദന ദൃശ്യങ്ങള്‍ പൊലീസിന്
മലപ്പുറം: മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ പാരമ്ബര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യന്‍ ഷാബ ഷെരീഫിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്ബൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്ബൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്ബൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാല്‍ വര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറിഞ്ഞു.
ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സെക്രട്ടേറിയറ്റിന് മുമ്ബില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ശ്രമം നടത്തിയ കവര്‍ച്ചക്കേസ് പ്രതികളുടെ വെളിപ്പെടുത്തലില്‍ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. കവര്‍ച്ച കേസിലെ പരാതിക്കാരന്‍ കൂടിയാണ് ക്രൂരമായ കൊലക്കേസിലെ മുഖ്യ ആസൂത്രകനായ ഷൈബിന്‍ അഷ്‌റഫ്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി പ്രവാസി വ്യവസായി നിലമ്ബൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫും മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്.

