മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്കെതിരെ ഫ്രണ്ട്സ് അറഫാത്ത് ക്ലബ്ബ് പരാതി നൽകി

മൊഗ്രാൽപുത്തൂർ: ഹരിത കർമ്മ സേനക്കെതിരെ പരാതി നൽകി മൊഗ്രാൽ പുത്തൂർ അറഫാത്ത് നഗറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ കെട്ടിടത്തിന് എതിരെ ആണ് പരാതി നൽകിയത് ഈ കെട്ടിടം പ്രവർത്തിക്കുന്നത് മൊഗ്രാൽ പുത്തൂർ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും .അറഫാത്ത് അംഗൻവാടിയുടേയും തൊട്ട് അടുത്തായിട്ടാണ് .(ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ നിരന്തരം ബന്ധപ്പെടുന്ന അംഗൻ വാടി,ഹെൽത്ത് സെന്റര്‍) പ്രദേശ വാസികൾ ഒരുപാട് തവണ അവശ്യപ്പെട്ടിട്ടും. കുറച് മാസങ്ങൾക് മുമ്പ് ഒരു കൂട്ടം യുവാക്കൾ ഇതിനെതിരെ പ്രധിഷേധിച്ചിട്ടും ഫലം കാണാതെ ആയതോടെ .ഫ്രണ്ട്സ് അറഫാത്ത് ക്ലബ് സെക്രട്ടറി സിദ്ദീഖിന്റെ നേതൃത്വത്തിൽ പരാതിപ്പെടുകയും നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണം ഇവിടെ നിന്നും വേറെ ഒരു സ്ഥലത്തേക് മാറ്റണമെന്നും ആവശ്യപെട്ടു …

