മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ന്യൂഡൽഹി : മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിൻെറ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പ്രണാബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു.