കൊറോണ പരിശോധന നടത്താൻ ഇനി ഡോക്ടറുടെ കുറിപ്പടി വേണമെന്നില്ല.
പുതിയ സർക്കുലർ പുറത്തിറങ്ങി
Covid_19 :കോവിഡ് ടെസ്റ്റ് നടത്താൻ ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല, ആവശ്യാനുസരണം ആളുകൾക്ക് കോവിഡ് പരിശോധന നടത്താം. ഇതിനായി കേരള സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഇനി മുതൽ പരിശോധനക്ക് വിധേയാമാകേണ്ട ആൾ തിരിച്ചറിയൽ കാർഡും റെസ്റ്റിനുള്ള സമ്മത പത്രവും മാത്രം നൽകിയാൽ മതിയാവും. ഇതോടെ സ്വകാര്യ ലാബുകളിൽ അടക്കം സാധാരണക്കാർക്ക് കോവിഡ് ടെസ്റ്റിന് സമീപിക്കാം.
ഇന്ന് സംസ്ഥാനത്ത് 1212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, സംസ്ഥാനത്ത് സമ്പർക്കവ്യാപനം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.