KSDLIVENEWS

Real news for everyone

ജില്ലയിൽ ഇന്നലെ മാത്രം 14 പേർക്ക് കടിയേറ്റു; വില കൂടിയ നായ്ക്കളെയും തെരുവിൽ തള്ളി ഉടമസ്ഥർ

SHARE THIS ON

കാസർകോട് ∙ ജില്ലയിൽ ഒരുമാസം നായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത് ശരാശരി 400 പേർ. ഈ വർഷം മാത്രം 4297 പേരാണ് ആന്റി റാബിസ് വാക്സിൻ എടുത്തത്. ഇതിൽ ഭൂരിഭാഗവും നായയുടെ കടിയേറ്റു ചികിത്സ തേ‌‌‌ടിയവരാണ്.അപൂർവം കേസുകൾ പൂച്ച, വളർത്തു നായ, മറ്റു പക്ഷികൾ എന്നിവയുടെ കടിയേറ്റതോ മാന്തിയതോ ആയ കേസുകളും ഉണ്ട്. ഈ മാസം ഇന്നലെ വരെ മാത്രം 203 പേർക്കും നായ്ക്കളുടെ കടിയേറ്റു. ഇന്നലെ മാത്രം 14 പേർക്കു നായയുടെ കടിയേറ്റു. നഗര,ഗ്രാമ ഭേദമില്ലാതെ തെരുവു നായ്ക്കളുടെ ശല്യം കാരണം വലയുകയാണ് ജനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!