ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്’; സ്പീക്കറായതിന് പിന്നാലെ ഷംസീര്‍

തിരുവനന്തപുരം: ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് ഇവിടെ തുടക്കം കുറിക്കുന്നുവെന്ന് നിയമസഭാ സ്പീക്കറായി ചുമതലയേറ്റതിന് പിന്നാലെ എ.എന്‍.ഷംസീര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്’ എന്ന പ്രശസ്ത നോവലിസ്റ്റ് ജോര്‍ജ് എലിയറ്റിന്റെ വാക്കുകളെ ആമുഖമാക്കിയാണ് പോസ്റ്റ്.
രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. നിയമസഭയുടെ ശോഭ കൂടുതല്‍ തിളക്കമാര്‍ന്നതാക്കുവാന്‍ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയമസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ ആറു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും ഷംസീര്‍ വ്യക്തമാക്കി. രാവിലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ യുഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ട് ലഭിച്ചപ്പോള്‍ അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് കിട്ടിയത്.

