KSDLIVENEWS

Real news for everyone

കൊല്ലം കോടതിയില്‍ അഭിഭാഷകരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷം: പൊലീസ് ജീപ്പ് തകര്‍ത്തു

SHARE THIS ON

കൊല്ലം: കൊല്ലം കോടതിയില്‍ പോലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ പൊലീസ് ജീപ്പിന്‍്റെ ചില്ല് തകര്‍ത്തു. ഒരു പൊലീസുകാരന് പരിക്കേറ്റു. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്.

കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ മര്‍ദിച്ചു എന്നാരോപിച്ച്‌ അഭിഭാഷകര്‍ പൊലീസുകാരെ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കേസ് നടപടിക്ക് വേണ്ടി കോടതിയില്‍ എത്തിയ പോലീസുകാരെ അഭിഭാഷകര്‍ രണ്ടു മണിക്കൂറിലധികം നേരം തടഞ്ഞു വച്ചു.

മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് വിശദീകരണം. പൊലീസുകര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ അനിശ്ചിതകാല ബഹിഷ്കരണം പ്രഖ്യാപിച്ചു കൊല്ലം ബാര്‍ അസോസിയേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!