യുഎഇയിൽ 24 മണിക്കൂറിനിടെ 1064 പേർക്ക് കൂടി കോവിഡ്

അബുദാബി : യുഎഇയില്‍ 24 മണിക്കൂറിനിടെ 1064 പേര് കൂടി കോവിഡ് സ്ഥിരീകരിച്ചതായും 1,271 പേര് രോഗമുക്തരായതായുംആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 1,07,293. രോഗമുക്തി നേടിയവര്‍: 98,555. ചികിത്സയിലുള്ളവര്‍: 8,292. ആകെ മരണം: 446. പുതുതായി 78,483 പേര്‍ക്ക് കൂടി പരിശോധനയും നടത്തി. രാജ്യത്ത് ഇതുവരെ 11 ദശലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

