KSDLIVENEWS

Real news for everyone

സന്ദേശം ഗ്രന്ഥാലയം അനുമോദനവും സമ്മാന വിതരണവും നടത്തി
നെഹ്റു യുവ കേന്ദ്ര ജില്ലാ ഓഫിസർ പി.അഖിൽ ഉൽലാടനം ചെയ്തു

SHARE THIS ON


………………
ചൗക്കി സന്ദേശം സംഘടനാ & ഗ്രന്ഥാലയം കാസറഗോഡ് നെഹ്റു യുവക് കേന്ദ്രയുമായി സഹകരിച്ചു കൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല ഇലക്കറി മത്സരത്തിന്റെയും കുട്ടികൾക്കുള്ള പുഞ്ചിരി മത്സരത്തിന്റെയും വിജയികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നെഹ്റു യുവക് കേന്ദ്ര യൂത്ത് ഓഫിസർ പി. അഖിൽ നിർവ്വഹിച്ചു
ചടങ്ങിൽ പ്രമുഖ അഭിഭാഷകൻ അശോക് കുമാർ മുഖ്യാതിഥിയായിരുന്നു
ബസ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഇലക്കറി മത്സരത്തിന്റെയും പുഞ്ചിരി മത്സരത്തിന്റെ യും വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. പ്ലസ്സ് ടു പരീക്ഷയിൽ കാസറഗോഡ് ചിൻമയ വിദ്യാലയത്തിലെ ടോപ്പ് സ്കോറർ സാഹിൽ ഫർദ്ദീനെ യും യോഗാ മത്സരത്തിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ജേതാവായ ഡോ: രൂപ വി റാവുവിനെയും കോവി ഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം നെയും അനുമോദിച്ചു. ചടങ്ങിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ പ്രമീള മജൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എം.പി. ജിൽ ജിൽ, കെ.വി. മുകുന്ദൻ മാസ്റ്റർ, നാസർ ചൗക്കി, സുലൈമാൻ തോരവളപ്പ്, നെഹ്റു യുവ കേന്ദ്രം യുത്ത് വലൻഡിയർ ഫാറൂഖ് .ആകർഷ് എം. നമ്പ്യാർ എന്നിവർ സംസാരിച്ചു. സന്ദേശം ഗ്രസ്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!