KSDLIVENEWS

Real news for everyone

നെടുമുടി വേണുവിന് വിട നൽകി കേരളം;
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ നടന്നു

SHARE THIS ON

തിരുവനന്തപുരം∙ നടൻ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി. പ്രിയ നടന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സാംസ്കാരിക–സിനിമാ മേഖലയിലെ നിരവധിപേർ നെടുമുടി വേണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാനത്തെത്തി. രാവിലെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശാന്തികവാടത്തിലേക്കു കൊണ്ടുപോയത്.

നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാല്‍, ടി.പി.മാധവൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, സമുദായ–സാംസ്കാരിക നേതാക്കൾ, നാടക പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

nedumudi-lal-mammootty
1. അന്തരിച്ച നടൻ നെടിമുടിവേണുവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ വട്ടിയൂർക്കാവിലെ ‘തമ്പിൽ ’ എത്തിയ മമ്മൂട്ടി.മണിയൻപിള്ള രാജു, രമേഷ് പിഷാരടി, ജി.സുരേഷ്കുമാർ,സനൽകുമാർ തുടങ്ങിയവർ സമീപം (ചിത്രം: ആര്‍.എസ്. ഗോപന്‍∙മനോരമ). 2. നെടുമുടി വേണുവിന് മോഹന്‍ലാൽ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ)

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വീട്ടിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക മേഖലയിലെ നിരവധിപേരെത്തി. മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലർച്ചെ ഒന്നരയോടെ നടൻ മോഹൻലാൽ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഒട്ടേറെ സിനിമകളിൽ അഭിനയത്തിന്റെ നെടുമുടി സ്പർശം അനുഭവിച്ചറിഞ്ഞ മമ്മൂട്ടി, 40 വർഷക്കാലത്തെ അഭിനയ സഹവാസം ഓർത്തെടുത്തപ്പോൾ മോഹൻലാൽ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങൾ പങ്കിട്ടു.

Nedumudi-Venu-Corpse-13
നെടുമുടി വേണുവിന്റെ മൃതദേഹം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: ആർ.എസ്.ഗോപൻ. മനോരമ

നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്നു പറഞ്ഞ ലാല്‍, വികാരാധീനനായി. നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ നെടുമുടി വേണുവിന്റെ വിയോഗം അതീവ ദുഃഖകരമാണെന്നു ഗവർണർ പറഞ്ഞു.

nedumudi-venu-pinarayi-vijayan
അന്തരിച്ച നടൻ നെടിമുടി വേണുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാജ്ഞലി അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!