KSDLIVENEWS

Real news for everyone

വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

SHARE THIS ON

കാസർകോട് : പ്ലസ് വൺ പരീക്ഷ എഴുതുവാൻ പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഓട്ടോ കസ്റ്റഡിയിലെടുത്തു . ഡ്രൈവർ പൊലീസ് നിരീക്ഷണത്തിൽ . ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം . കാസർകോട് ഭാഗത്തു നിന്നു മേൽപ്പറമ്പിലേയ്ക്ക് പോവുകയായിരുന്ന ഓട്ടോ പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ എത്തിയപ്പോൾ ഡ്രൈവർ വിദ്യാർത്ഥിനികൾ ഓട്ടോയിൽ കയറി . ചെമ്മനാട് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടുവെന്നും നിർത്തിയില്ലെന്നും വിദ്യാർത്ഥിനികൾ പൊലീസിനു മൊഴി നൽകി . പുറത്തേക്ക് ചാടിയപ്പോൾ റോഡിലേയ്ക്ക് വീണു പരിക്കേറ്റ വിദ്യാർത്ഥിനികളെ അതേ ഓട്ടോയിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നു പൊലീസ് പറഞ്ഞു . കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി ഡ്രൈവറുടെ സീറ്റിനു പിൻഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ടെന്നും ഇതുകാരണം കുട്ടികൾ ഓട്ടോ നിർത്താൻ പറഞ്ഞ കാര്യം കേട്ടിരുന്നില്ലെന്നും ഡ്രൈവർ പൊലീസിനു മൊഴി നൽകി . വിദ്യാർത്ഥിനികളിൽ നിന്നു വീണ്ടും വിശദമായ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!