KSDLIVENEWS

Real news for everyone

ബിജെപി ഫെയ്സ്ബുക്ക് രഹസ്യബന്ധം പുറത്ത്; ബിജെപി ഐടി സെല്‍ തലവന്‍ മെറ്റ എക്‌സ്‌ചെക്കര്‍ അംഗം

SHARE THIS ON

ന്യൂഡല്‍ഹി : സമൂഹമാധ്യമ സ്ഥാപനമായ മെറ്റയുടെ (മുമ്ബ് ഫെയ്സ്ബുക്ക്) ‘എക്സ് ചെക്കര്‍’ അംഗങ്ങളില്‍ ബിജെപി ഐടിസെല്‍ മേധാവി അമിത് മാളവ്യയും. ഇതുസംബന്ധിച്ച രേഖ ‘ദ വയര്‍’ പുറത്തുവിട്ടു. ‘എക്സ് ചെക്കറുകള്‍’ ഇഷ്ടമില്ലാത്ത പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മറുചോദ്യമില്ലാതെ കമ്ബനി നീക്കും. ഫെയ്സ്ബുക്ക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ മെറ്റയുടേതാണ്. രണ്ടുവര്‍ഷം മുമ്ബാണ് ‘എക്സ് ചെക്കര്‍’ സംവിധാനം ആരംഭിച്ചത്. വന്‍തോതില്‍ ആളുകള്‍ പിന്തുടരുന്ന താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്കാണ് എക്സ് ചെക്കര്‍ അംഗത്വം.

കോടിക്കണക്കിനുപേര്‍ പിന്തുടരുന്ന ഫുട്ബോള്‍ താരം നെയ്മറടക്കമുള്ള പട്ടികയിലാണ് കേവലം 15,000 പേര്‍ ഫെയ്സ്ബുക്കിലും അയ്യായിരത്തോളംപേര്‍ ഇന്‍സ്റ്റഗ്രാമിലും പിന്തുടരുന്ന ബിജെപി ഐടി സെല്‍ മേധാവി ഇടംപിടിച്ചത്. ഇഷ്ടമുള്ളതെന്തും പോസ്റ്റ് ചെയ്യാനും കേന്ദ്രസര്‍ക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യാനും മാളവ്യക്ക് കഴിയും. ഭരണകക്ഷിയുടെ ഐടി സെല്‍ മേധാ

യായതുകൊണ്ടാണ് മാളവ്യയെ ഉള്‍പ്പെടുത്തിയതെന്നും മെറ്റ ജീവനക്കാരെ ഉദ്ധരിച്ച്‌ ‘വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.
ക്രിങ് ആര്‍ക്കൈവിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് യുപി മുഖ്യമന്ത്രി ആദിത്യനാഥിന് അമ്ബലം പണിതതിനെ വിമര്‍ശിച്ചിട്ട പോസ്റ്റ് മിനിറ്റുകള്‍ക്കം നീക്കിയതിനുപിന്നില്‍ മാളവ്യയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ 705 പോസ്റ്റാണ് മാളവ്യ നീക്കിയത്. റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് സമ്മതിച്ച്‌ മെറ്റയുടെ പോളിസി കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ആന്‍ഡി സ്റ്റോണ്‍ ജീവനക്കാര്‍ക്കയച്ച ഇ–-മെയിലും വയര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!