KSDLIVENEWS

Real news for everyone

ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം; പലസ്തീനോടുള്ള നിലപാടിൽ മാറ്റമില്ല: ഇന്ത്യ

SHARE THIS ON

ന്യൂഡൽഹി∙ പലസ്തീനോടുള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് ഇന്ത്യ പിന്തുണ നൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ഭാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘നമ്മുടെ നയം ദീർഘകാലത്തേക്കും സ്ഥിരതയുള്ളതുമാണ്. പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും വാദിക്കുന്നത്. സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ, ഇസ്രയേലുമായി സമാധാനത്തോടെ ജീവിക്കുന്ന പലസ്തീൻ എന്ന നിലപാട് എക്കാലവും തുടരും.’’– ഭാഗ്ചി പറഞ്ഞു. പലസ്തീനെതിരായ കൊടുംക്രൂരതകൾക്ക് കാരണം ഇസ്രയേൽ, ഹമാസിന്റെ ക്രൂരതയും ന്യായീകരിക്കാനാവില്ല: വിശദീകരിച്ച് ശൈലജ

കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ‘‘മാനുഷിക നിയമം പാലിക്കാൻ എല്ലവാർക്കും ബാധ്യതയുണ്ട്. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും പ്രതികരിക്കാനുള്ള ആഗോള ഉത്തരവാദിത്തവുമുണ്ട്.’’– ഭാഗ്ചി കൂട്ടിച്ചേർത്തു..

ഓപ്പറേഷൻ അജയ് പ്രകാരം ചാർട്ടേഡ് വിമാനത്തിൽ 230 ഇന്ത്യക്കാരെ വെള്ളിയാഴ്ച ഇസ്രായേലിൽ നിന്ന് തിരികെ കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയംഅറിയിച്ചു. ചാർട്ടേഡ് വിമാനം ഇന്നു വൈകിട്ട് ടെൽ അവീവിൽ എത്തും. 230 ഓളം ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ വെള്ളിയാഴ്ച തിരികെ കൊണ്ടുവരുമെന്നും അരിന്ദം ഭാഗ്ചി പറഞ്ഞു. ഇന്ത്യ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!