KSDLIVENEWS

Real news for everyone

കാസർഗോഡ് സോളാർ തിളക്കത്തിൽ ; പൈവളിഗെ പദ്ധതി 23 ന് ഉദ്ഘാടനം ചെയ്യും

SHARE THIS ON

കാസർഗോഡ് : സംസ്ഥാനത്ത് സൗര വൈദ്യുത ആവശ്യകത പരിഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച രണ്ടാമത്തെ സോളാർ പദ്ധതി ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങി . പൈവളികയിലെ കൊമ്മൻ ഗളയിൽ 250 ഏക്കറിലാണ് പദ്ധതി തയ്യാറായിരിക്കുന്നത് . പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും . കേന്ദ്രാവിഷ്കൃത പദ്ധതിയായ ജവഹർലാൽ നെഹ് നാഷണൽ സോളാർ മിഷനിൽ ഉൾപ്പെടുത്തിയാണ് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുത മേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ പദ്ധതി നടപ്പാക്കുന്നത് . ജില്ലയിൽ 105 മെഗാവാട്ട് ഉൾപ്പാദിപ്പിക്കുന്ന സോളാർ പാർക്ക് പദ്ധതിയിൽ 50 മെഗാവാട്ടിന്റെ ആദ്യഘട്ടം അമ്പലത്തറ വെള്ളൂടയിൽ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തിരുന്നു . ഇതിന്റെ രണ്ടാംഘട്ടമാണ് പൈവളികയിലേത് . അഞ്ച് മെഗാവാട്ടിന്റെ മൂന്നാംഘട്ടം നെല്ലിത്തടത്ത് ആരംഭിക്കും . ഇതിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ് . മൂന്നിടത്തായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 66 കോടി രൂപയാണ് സോളാർ പാർക്കിനായി അനുവദിച്ചിരിക്കുന്നത് . ഇതിൽ 30 ശതമാനം കേന്ദ്രസർക്കാർ സബ്സിഡിയാണ് .

കോടി രൂപയോളം മുതൽ മുടക്കിലാണ് കേന്ദ്ര പൊതു മേഖല കമ്പനിയായ തെഹരി ഹൈഡ്രോ ഡവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പൈവളിഗയിലെ സോളാർ പ്ലാന്റ് സജ്ജമാക്കിയത് . പൈവളിഗയിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കുബണൂർ 110 കെ വി സബ്സ്റ്റേഷനിലൂടെയാണ് കെ എസ് ഇ ബി ഏറ്റെടുക്കുന്നത് . ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയുടെ വൈദ്യുതി മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകാൻ പോകുന്നത് . കാസർകോട് , മഞ്ചേശ്വരം മേഖലകളിലെ വൈദ്യുത വിതരണ ശൃംഖലയിലെ വോൾട്ടേജ് ക്ഷാമമടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന പദ്ധതി ജില്ലയിലെ വ്യവസായ മേഖലകൾക്കും പുത്തനുണർവേകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!