KSDLIVENEWS

Real news for everyone

അങ്കണവാടികള്‍ ജനുവരി 31ന് അകം തുറക്കാമെന്ന് സുപ്രീം കോടതി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്തെ അങ്കണവാടികള്‍ തുറക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി വിധി . ജനുവരി 31ന് അകം തുറക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരം ഉറപ്പാക്കണമെന്ന് കോടതി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

കണ്ടൈയ്‌മെന്റ് സോണുകളില്‍ ഒഴികെയുള്ള അങ്കണവാടികള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാം . എന്നാല്‍ ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്നും കോടതി അറിയിച്ചു.ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നുണ്ടോ എന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!