KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 92 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 82 പേർക്കും. 35 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
I & PRD KASARAGOD

13.01.2021

ജില്ലയില്‍ 92 പേര്‍ക്ക് കോവിഡ്, 35 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 92 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 35 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5734 പേര്‍

വീടുകളില്‍ 5430 പേരും സ്ഥാപനങ്ങളില്‍ 304 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5734 പേരാണ്. പുതിയതായി 447 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1309 (ആര്‍ടിപിസിആര്‍-297, ആന്റിജന്‍- 1012) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 224 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 62 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 35 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

25012 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 23989 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 263 ആയി. നിലവില്‍ 761 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 542 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 7
ബദിയഡുക്ക- 1
ബളാല്‍- 7
ബേഡഡുക്ക- 2
ചെമ്മനാട്- 2
ചെറുവത്തൂര്‍- 5
ദേലംപാടി- 1
ഈസ്റ്റ് എളേരി- 1
കള്ളാര്‍- 4
കാഞ്ഞങ്ങാട്- 9
കാസര്‍കോട്- 3
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 9
കോടോംബേളൂര്‍- 9
കുറ്റിക്കോല്‍- 1
മടിക്കൈ- 3
നീലേശ്വരം- 6
പള്ളിക്കര- 1
പനത്തടി- 3
പിലിക്കോട്- 1
പുല്ലൂര്‍പെരിയ- 5
ഉദുമ- 4
വെസ്റ്റ് എളേരി- 5

ഇതര ജില്ലക്കാര്‍

പൊന്മന-1
കൂളിക്കല്ലൂര്‍- 1

കാസര്‍കോട് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ബളാല്‍-3
ബേഡഡുക്ക- 1
ചെങ്കള-1
ചെറുവത്തൂര്‍-1
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 4
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 2
മധൂര്‍- 1
മൊഗ്രാല്‍പുത്തൂര്‍- 1
മുളിയാര്‍- 1
നീലേശ്വരം-1
പൈവളിഗെ-2
പള്ളിക്കര- 3
പനത്തടി- 1
പുല്ലൂര്‍പെരിയ- 2
തൃക്കരിപ്പൂര്‍- 2
വെസ്റ്റ് എളേരി-1

ഇതര ജില്ല

മുള്ളംങ്കോല്ലി-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!